Ticker

6/recent/ticker-posts

പയ്യോളി നഗരസഭയിൽ ഹരിത വാർഡ് പ്രഖ്യാപനവും പച്ചക്കറി തൈ വിതരണവും



പയ്യോളി നഗരസഭ സമ്പൂർണ മാലിന്യമുക്ത കാമ്പയിനിന്റ ഭാഗമായി തച്ചൻക്കുന്നിലെ 19ാം ഡിവിഷൻ ഹരിത വാർഡായി പ്രഖ്യാപിച്ചു.
പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ പരിപാടി ഉദ്ഘാടനം ചെയ്തു.
നഗരസഭാ വൈസ് ചെയർപേഴ്സൺ
പത്മശ്രീ പള്ളി വളപ്പിൽ അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ ഹരിത വാർഡ് പ്രഖ്യാപനം നടത്തി.
സജിനി കാരടി പറമ്പിന്
ചെയർമാൻ പച്ചക്കറി തൈകൾ നൽകി പച്ചക്കറി തൈ വിതരണോദ്ഘടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഹിജ എളോടി നഗരസഭാംഗങ്ങളായ സി കെ ഷാനവാസ് ,സിജിന പൊന്നേരി , ഡിവിഷൻ കൗൺസിലർ കാര്യാട്ട് ഗോപാലൻ,പയ്യോളി കൃഷി ഓഫീസർ ഷിബിന, സി ഡി എസ് മല്ലിക മംഗലശ്ശേരി  കെ പി രാമകൃഷ്ണൻ ഐശ്വര്യ ,
കാര്യാട്ട് നാരായണൻ ,
എടക്കണ്ടി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments