Ticker

6/recent/ticker-posts

സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഒത്തുചേരലായ് അധ്യാപകരുടെ ഇഫ്താർ വിരുന്നും യാത്രയയപ്പും



പയ്യോളി : കെ എസ് ടി എ മേലടി സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ഇഫ്താർ വിരുന്നും കിഴൂർ ജി യു പി സ്കൂളിൽ വച്ച് നടന്നു യാത്രയയപ്പ് സമ്മേളനവും വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും കെ എസ് ടി എ ജില്ലാ സെക്രട്ടറി ആർ എം രാജൻ നിർവ്വഹിച്ചു.
കെ.എസ് ടി.എ മേലടി സബ് ജില്ലാ സെക്രട്ടറി അനീഷ് പി സ്വാഗതം പറഞ്ഞ ചടങ്ങിൽ സബ്ജില്ലാ പ്രസിഡണ്ട് രമേശൻ പി അധ്യക്ഷത വഹിച്ചു അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ്.കെ ശ്രീലേഷ് സംസാരിച്ചു.സബ്ജില്ലാ ട്രഷറർ കെ ഷാജി നന്ദി രേഖപ്പെടുത്തി.

ദീർഘകാലത്തെ അധ്യാപന സേവനത്തിൽ നിന്നും വിരമിക്കുന്ന യാത്രയയപ്പ് ഏറ്റുവാങ്ങിയ ദിനേശ് കുമാർ ടി എച്ച് എം ജി യു പി സ്കൂൾ കിഴൂർ,സുധ ഊരാളുങ്കൽ എച്ച് എം പുറക്കൽ പാറക്കാട് ജി എൽ പി എസ് ,ഹേമന്ത് സി കെ
 ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ ,പ്രേമൻ എ.ടി ടി എസ് ജി വി എച്ച് എസ് എസ് പയ്യോളി, സുനിൽകുമാർ കെ
 ബി ആർ സി മേലടി ,അനിത പി അയ്യപ്പൻകാവ് എ യു പി സ്കൂൾ,
ആയിഷ ,കണ്ണോത്ത് എയുപി സ്കൂൾ , ഷക്കീല കണ്ണോത്ത് യു പി സ്കൂൾ എന്നീ അധ്യാപകർ
മറുമൊഴി ഭാഷണം നടത്തി.



Post a Comment

0 Comments