Ticker

6/recent/ticker-posts

കാണാതായ പതിമൂന്നുകാരിയേയും ബന്ധുവായ യുവാവിനെയും ബംഗളൂരുവിൽ കണ്ടെത്തി.

 താമരശേരി പെരുവള്ളിയിൽ നിന്ന് കാണാതായ പതിമൂന്നുകാരിയേയും ബന്ധുവായ യുവാവിനെയും ബംഗളൂരുവിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് ഇവരെ കണ്ടെത്തിയത്. ഇരുവരേയും തിരിച്ചെത്തിക്കാനായി താമരശേരി പൊലീസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടു.

ഈ മാസം ഒന്നാം തീയതി മുതലാണ് 13 കാരിയെ കാണാതായത്. പരീക്ഷയെഴുതാനായി വീട്ടിൽ നിന്നും രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട പെൺകുട്ടി പിന്നീട് തിരിച്ചെത്തിയില്ല. ഇതേതുടർന്ന് പിതാവ് താമരശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.
 മാർച്ച് 14-ാം തീയതി പെൺകുട്ടി തൃശൂരിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിലെത്തിയതായി കണ്ടെത്തിയിരുന്നു. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയുടേയും യുവാവിന്‍റെയും ദൃശ്യത്തിന്‍റെ പതിഞ്ഞിരുന്നു. ഇതിനുശേഷമാണ് ബംഗളുരുവിൽ ഇവരെ കണ്ടതായി വിവരം ലഭിച്ചത്.

Post a Comment

0 Comments