Ticker

6/recent/ticker-posts

പേരാമ്പ്ര കടിയങ്ങാട് വിറകുപുരക്ക് തീപിടിച്ചു


പേരാമ്പ്ര: കടിയങ്ങാട് മുതുവണ്ണാച്ചയിൽ  കുളപ്പുറത്ത് ലീല എന്നിവരുടെ വീടിനോട് ചേർന്നുള്ള വിറകുപുരക്ക് തീപിടിച്ചു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.  പേരാമ്പ്രയിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ടി റഫീക്കിന്റെയും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപിന്റെയും നേതൃത്വത്തിൽ എത്തിയ ഒരുയൂണിറ്റ് അഗ്നിരക്ഷാ സേനയം നാട്ടുകാരും ചേർന്ന് തീ പൂർണ്ണമായും അണച്ചു.
നിലയത്തിലെ ഉദ്യോഗസ്ഥരായ എം ഹരീഷ്, പി ജയേഷ്, ജെ.ബി സനൽരാജ്, ടി വിജീഷ്, പി .എം വിജേഷ്,
ഹോം ഗാർഡ് കെ സി അജീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. വേനൽചൂട് വർദ്ധിച്ചുവരുന്നതിനാൽ പകൽ സമയങ്ങളിലും കാറ്റുള്ളപ്പോഴും വീടിനു പരിസരത്ത് ചപ്പുചവറുകൾ കത്തിക്കുന്നത് വളരെ അപകടകരമാണെന്ന് ഓഫീസർമാർ അറിയിച്ചു.

Post a Comment

0 Comments