Ticker

6/recent/ticker-posts

പയ്യോളി ജനമൈത്രി പോലീസ് അദാലത്തും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു



പയ്യോളി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സബ് ഡിവിഷൻ തലത്തിൽ ആക്കുൽ വയൽ ഉന്നതി പരിസരത്ത് ബി ടി എം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് SC/ST പരാതി പരിഹാര അദാ ലത്തും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു ജില്ലാ പോലീസ് മേധാവി K E ബൈജു IPS ഉദ്ഘാടനം ചെയ്തു  തുറയൂർ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് അധ്യക്ഷത വഹിച്ചു

വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും വകുപ്പുദ്യോഗസ്ഥന്മാർ അദാലത്തിൽ പങ്കെടുത്തവരുടെ 300 ൽ അധികം പരാതികൾ നേരിട്ട് സ്വീകരിക്കുകയും അദാലത്തിൽ പങ്കെടുത്ത വർക്ക് നേത്ര പരിശോധനയും ആയുർവേദം അലോപ്പതി പരിശോധനയും പോലീസിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ നാടകമായ പ്രേമൻ മുചുകുന്ന് സംവിധാനം ചെയ്ത ജില്ലയിലെ വനിതാ പോലീസുകാരുടെ അനന്തരം ആനി എന്ന നാടകവും

വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു അഡീഷണൽ എസ്പി ശ്യാംലാല്‍ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് അംഗം രാമകൃഷ്ണൻ ജയശ്രീ എസ് വാര്യർ വടകര ജില്ല ആശുപത്രി സൂപ്രണ്ട് ഡോക്ടർ സരള എസ് നായർ പയ്യോളി പോലീസ് സ്റ്റേഷൻ SHO സജീഷ് എ കെ എന്നിവർ ആശംസ അർപ്പിച്ച ചടങ്ങിൽ വടകര ഡിവൈഎസ്പി ഹരിപ്രസാദ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments