Ticker

    Loading......

വനം വകുപ്പ് കർഷകരുടെ ശത്രുക്കളായ് മാറുന്നു: ബിഷപ്പ് - മാർ റെമിജിയോസ് ഇഞ്ചനാനിയൽ



പേരാമ്പ്ര: മുമ്പെങ്ങുമില്ലാത്ത വിധം വന്യജീവികളുടെ അക്രമണം ദുസ്സഹവും ഭീതിജനകവുമായിരിക്കുന്ന സാഹചര്യത്തിലും വനാതിർത്തികളിൽ താമസിക്കുന്ന കർഷകരോട് വനം വകുപ്പ് കാണിക്കുന്നത് കാട്ടു നീതിയാണെന്നും അവർ കർഷകരുടെ ശത്രുക്കളായി മാറിയെന്നും ഇൻഫാം ദേശീയ രക്ഷാധികാരി താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
പേരാമ്പ്ര മേഖല സോഷ്യലിസ്റ്റ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ "ജീവിക്കണം വന്യമൃഗങ്ങളെ അതിജീവിക്കണം" എന്ന പേരിൽ മുതുകാട്ടിൽ വച്ചു നട ന്ന കർഷക പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗിയായിപ്പോയ കാർഷിക മേഖലയ്ക്ക് നൽകാനുള്ള ഓക്സിജനാകുന്ന ഇത്തരം കർഷക കൂട്ടായ്മകളിലൂടെ മാത്രമെ ഈ ഘട്ടത്തെ അതിജീവിക്കാൻ കഴിയൂ അതോടൊപ്പം കപട പ്രകൃതി സ്നേഹികളെ തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാംസ്കാരിക വേദി പ്രസിഡൻ്റ് കെ.ജി.രാമനാരായണൻ അദ്ധ്യക്ഷനായി.
കർഷക സംഘം സംസ്ഥാന സമിതി അംഗവും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ കെ.പി.ചന്ദ്രി, ആർ.ജെ.ഡി.സംസ്ഥാന വൈസ് പ്രസിഡൻറും കിസാൻ ജനത മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന ഇ.പി.ദാമോദരൻ മാസ്റ്റർ, ഡി.സി.സി.ജനറൽ സിക്രട്ടറി മുനീർ എരവത്ത്, ബി.ജെ.പി.കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻറ് സി.ആർ.പ്രഫുൽ കൃഷ്ണ, വി - ഫാംസംസ്ഥാന ജനറൽ സിക്രട്ടറി അഡ്വ:സുമിൻ. എസ്. നെടുങ്ങാടൻ, കിസാൻ ജനത സംസ്ഥാന ജനറൽ സിക്രട്ടറി വൽസൻ എടക്കോടൻ എന്നിവർ സംസാരിച്ചു.
ആർ.ജെ.ഡി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ.എൻ.പ്രേം ഭാസിൻ, എം.കെ.സതി, മഹിളാ ജനത ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി എന്നിവരും സന്നിഹിതരായിരുന്നു.
വർഗ്ഗീസ് കോലത്ത് വീട് സ്വാഗതവും വിജു ചെറുവത്തൂർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments