Ticker

6/recent/ticker-posts

ചെങ്ങോട്ടുകാവ് വയലിലെ കുറ്റിക്കാടുകൾക്ക് തീ പിടിച്ചു. (വീഡിയോ)


കൊയിലാണ്ടി ചെങ്ങോട്ടുകാവ് വയലിലെ കുറ്റിക്കാടുകൾക്ക് തീ പിടിച്ചു.
ഇന്ന് വൈകുന്നേരം ആറരയോട് കൂടിയാണ് ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ എളാട്ടരി വടക്കേ പുതിയടതത് ഭാസ്കരന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറോയോളം വയലിലെ പുൽകാടുകൾക്ക് തീപിടിച്ചത്.

 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വാഹനം എത്താത്ത സ്ഥലം ആയതിനാൽ ഫയബീറ്റർ ഉപയോഗിച്ച് തീ അണയ്ക്കുകയും.
സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ അനൂപ്യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുകേഷ് കെ ബി, അനൂപ് എൻ പി, അമൽദാസ്,സുജിത്ത് എസ്പി,നവീൻ,ഹോം ഗാർഡ് മാരായ രാജേഷ് കെ പി, ബാലൻ ഇ എം, ഷൈജു എന്നിവർ തീയണക്കുന്നതിലേർപ്പെട്ടു.

Post a Comment

0 Comments