Ticker

6/recent/ticker-posts

മുസ്ലിം ലീഗ് റമളാൻ കിറ്റ് വിതരണവും ലഹരി വിരുദ്ധ ബോധവൽക്കരണവും സംഘടിപ്പിച്ചു.

 പയ്യോളി 22-ാം ഡിവിഷൻ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തീരദേശത്തെ നിർദ്ധന കുടുംബങ്ങൾക്ക് റമളാൻ കിറ്റ് നൽകി.
ഡിവിഷൻ മുസ്ലിം ലീഗ് പ്രസിഡണ്ട് യു.പി.ഫിറോസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മoത്തിൽ അബ്ദുറഹിമാൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
കാരേക്കാട് ജുമഅ മസ്ജിദ് ഖത്തീബ്
സലീം തർഖവി മുള്ളൂർക്കര ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി.
ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ ,മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എ.പി.കുഞ്ഞബ്ദുള്ള ,
ജനറൽ സെക്രട്ടറി ബഷീർ മേലടി ,വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഷറഫ് കോട്ടക്കൽ ,പി.കെ.അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ ഡിവിഷൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.പി.നൗഷാദ് സ്വാഗതവും ,ഇ.വി.സാജിദ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments