Ticker

6/recent/ticker-posts

അല്‍ഐനില്‍ വീടിന് തീപ്പിടിച്ചു; മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം

അല്‍ഐനില്‍ വീടിന് തീപ്പിടിച്ചു; മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം
ആറ് വയസിനും 13 വയസിനും ഇടയില്‍ പ്രായമുള്ള സ്വദേശി കുട്ടികളാണ് മരിച്ചത്.
തായിബ് സഈദ് മുഹമ്മദ് അല്‍ കഅബി (13), സാലിം ഗരീബി മുഹമ്മദ് അല്‍ കഅബി (10), ഹാരിബ് (6) എന്നിവരാണ് മരിച്ചത്.പുക ശ്വസിച്ചു ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം.

കുട്ടികളുടെ മുത്തശ്ശന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണു കരുതുന്നത്. കുട്ടികള്‍ ഉറങ്ങി കിടക്കുന്ന സമയത്തായിരുന്നുസംഭവം നടന്നത്.
തീപ്പിടിത്തത്തെ തുടര്‍ന്ന കനത്ത പുക ഉയരുകയും കുട്ടികള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകുമായിരുന്നു. ഉടന്‍ തന്നെ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചു.
കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മുത്തശ്ശന് തീപ്പൊള്ളലേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്

Post a Comment

0 Comments