Ticker

6/recent/ticker-posts

മജ്ജ മാറ്റിവക്കൽ: മുഹമ്മദ് മർവാനെ രക്ഷിക്കാൻ നമുക്ക് കൈകോർക്കാം



പയ്യോളി നഗരസഭ 22-ാംഡിവിഷനിലെ മധുരക്കണ്ടി അനസിന്റെ മകനാണ് മുഹമ്മദ് മർവാൻ.
എട്ടുവയസ്സ് മാത്രം പ്രായമായ മുഹമ്മദ് മാർവാൻ ശ്രീനാരായണ ഭജനമഠം ഗവൺമെൻറ് യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് .
ജനനം മുതൽ പിടിപെട്ട ഗുരുതര രോഗത്താൽ പ്രയാസപ്പെടുകയാണ് മുഹമ്മദ് മർവാൻ.വളർച്ചയ്ക്ക് അനുസരിച്ച ശരീര തൂക്കം ഇല്ലാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തലസ്സിമിയ മേജർഎന്ന ഗുരുതര രോഗത്തെപ്പറ്റി പിതാവ് അനസും കുടുംബവും അറിയുന്നത്. ഇതിന്
മജ്ജ മാറ്റിവെക്കൽ മാത്രമേ പ്രതിവിധിയുള്ളു എന്ന് വൈദ്യ ശാസ്ത്രം വിധിയെഴുതി.
ഓരോ രണ്ടാഴ്ചയും മെഡിക്കൽ കോളേജിൽ എത്തി ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തിയാണ് മുഹമ്മദ് മർവാൻറെ ജീവൻ നിലനിർത്തുന്നത്.
ഇതൊരു താൽക്കാലിക ചികിത്സ മാത്രമാണ്.എട്ടുവയസ്സുകാരന്റെ ശരീരത്തിൽ ഇതിനോടകം 300 തവണ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തിക്കഴിഞ്ഞു.മജ്ജ മാറ്റിവക്കൽ വൈകാതെ തന്നെനടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.

ബാംഗ്ലൂരിലെ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് മജ്ജ മാറ്റിവെക്കുന്നതിനായി അനസും കുടുംബവും സെലക്ട് ചെയ്തിട്ടുള്ളത്.വിദഗ്ധരായ ഡോക്ടേഴ്സിന്റെ ഏറെ കരുതലും,പരിചരണവും പരിഗണിച്ചാണ് ഇവിടം തെരഞ്ഞെടുത്തത്.
മജ്ജ നൽകുന്നത് മുഹമ്മദ് മർവാൻ്റെ കുഞ്ഞു സഹോദരി
മൂന്നു വയസ്സുകാരി ഷഹാനയാണ്.
പ്രത്യേകം തയ്യാറാക്കിയ ഐ.സി.യു.വിൽ വെച്ച്
ശക്തിയേറിയ കീമോതെറാപ്പി നൽകി stemSellsനശിപ്പിച്ചതിനു ശേഷം, പ്രത്യേകം മരുന്ന് നൽകി വികസിപ്പിച്ചെടുത്ത ഷഹാനയുടെ stem sells മുഹമ്മദ് മർവാന്റെ ബ്ലഡിലൂടെ കടത്തിവിട്ട് ഈ സ്റ്റെം സെൽസ് മുഹമ്മദ് മർവാൻ്റെ ശരീരത്തിൽപ്രവേശിച്ച് പറ്റിപ്പിടിച്ച് വളർത്തിയെടുക്കുന്ന ചികിത്സ രീതിയാണിത്.
മെഡിക്കൽ ടീമിലെ വിദഗ്ധരായ ഒരു കൂട്ടം
ഹെമിറ്റോളജി ഡോക്ടേഴ്സിൻ്റെ നേതൃത്വത്തിലാണ് ഏറെ ശ്രമകരവും, അതിസങ്കീർണ്ണവുമായ ഈ ശസ്ത്രക്രിയ നടത്തുന്നത്.
ആരോഗ്യ പുരോഗതി നിരന്തരം വിലയിരുത്താൻ ആറുമാസത്തോളം ആശുപത്രിക്ക് സമീപം താമസിക്കണം
ഈ അതിസങ്കീർണ്ണ ശസ്ത്രക്രിയയ്ക്ക് മാത്രം 30 ലക്ഷം രൂപ ചെലവ് വരും.
മത്സ്യത്തൊഴിലാളിയായ അനസിന് ഈ തുക താങ്ങാവുന്നതിനുമപ്പുറമാണ്.
അനസിന്റെ സങ്കടകരമായ അവസ്ഥയെ തുടർന്ന് മുഹമ്മദ് മർവാൻ്റെ ചികിത്സയ്ക്കായി ഒരു സർവ്വകക്ഷി കമ്മിറ്റിക്ക് രൂപം നൽകിയിരിക്കുകയാണ്.

ദുരിതക്കയത്തിൽ ഒറ്റപ്പെട്ടുപോകുന്ന അനസ്സിന്റെ അങ്കലാപ്പുകൾക്ക് വിരാമമിടാൻ നമ്മുടെ ഓരോ സാന്ത്വനവാക്കും,ഇടപെടലും,സഹായവും അത്യാവശ്യമാണ്.
മുഹമ്മദ് മർവാനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ ആവശ്യമായ സംഖ്യ സ്വരൂപിക്കുന്നതിനായി രൂപീകൃതമായ കമ്മിറ്റി സുമനസ്സുകളുടെ സഹായം തേടുകയാണ്.

നിങ്ങളുടെയൊക്കെ അകമഴിഞ്ഞ സഹായം ഈ മകനുവേണ്ടി ഉണ്ടാവണം.ഓരോ ദിവസം കഴിയുംതോറും എട്ടുവയസ്സുകാരൻ്റെ ജീവൻ അപകടത്തിലാവും.
 നിങ്ങളുടെ സഹായങ്ങൾ താഴെ കൊടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ട് വഴിയും,ഗൂഗിൾ പേ വഴിയും അയക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
 ഷാഫി പറമ്പിൽ എംപി,കനത്തിൽ ജമീല എംഎൽഎ,നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ,വാർഡ് കൗൺസിലർ എൻ പി ആതിര രക്ഷാധികാരികളാണ്

ചെയർമാൻ
യു.പി. ഫിറോസ്
ജനറൽ കൺവീനർ
കെ .കെ . പ്രേമൻ
ട്രഷറർ
വി കെ മുനീർ

Post a Comment

0 Comments