Ticker

6/recent/ticker-posts

ഈദ് ആഘോഷം; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം

താമരശ്ശേരി: ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം. ഇന്ന് രാത്രി 9 മണി മുതൽ ചുരത്തിൽ കർശ്ശന നിയന്ത്രണം ഏർപ്പെടുത്തും. വ്യൂ പോയിൻ്റുകളിൽ പാർക്കിംഗ് പൂർണമായും നിരോധിക്കും, മറ്റിടങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തും. ചുരത്തിൽ അനാവശ്യമായി കൂട്ടം കൂട്ടമായി നിൽക്കാൻ അനുവധിക്കില്ല. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കർശ്ശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 
ഈദ് ആഘോഷത്തെ തുടർന്ന് ആളുകൾ വാഹനങ്ങളിൽ ചുരത്തിൽ കൂട്ടമായെത്തിയാൽ ഉണ്ടാവുന്ന ഗതാഗത കുരുക്ക് മുന്നിൽകണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു..

 

Post a Comment

0 Comments