Ticker

6/recent/ticker-posts

എസ്ഡിപിഐ ഓഫീസുകളിൽ ഇ ഡി റെയ്ഡ്:പ്രതിഷേധവുമായി പ്രവർത്തകർ


എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയുടെ അറസ്റ്റിനു പിന്നാലെ പാർട്ടിയുടെ സംസഥാന ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി)റെയ്ഡ്. ഡൽഹിയിലെ ദേശീയ ആസ്ഥാനത്തും തിരുവനന്തപുരം പാളയത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫിസിലും മലപ്പുറത്തെ ഓഫിസിലും ബെംഗളുരു, നന്ദ്യാൽ, താനെ, ചെന്നൈ, ജാർഖണ്ഡിലെ പാകുർ, കൊൽക്കത്ത, ലഖ്‌നൗ, ജയ്‌പുർ, ആന്ധ്ര എന്നിവിടങ്ങളിലുമായാണ് റെയ്ഡ് ഉണ്ടായത്
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ(പിഎംഎല്‍എ) പ്രകാരമാണ് ഇഡി എം കെ ഫൈസിയെ അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ നിന്ന് വരും വഴി ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ഫൈസിയെ അറസ്റ്റ് ചെയ്തത്. ഇഡി നോട്ടീസ് നല്‍കിയത് അനുസരിച്ച് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ വരുമ്പോഴാണ് ഫൈസിയെ അറസ്റ്റ് ചെയ്തതെന്ന് എസ്ഡിപിഐ വൃത്തങ്ങള്‍ അറിയിച്ചു.
പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമായി നടക്കുന്ന റെയ്ഡിനെതിരെ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധമുയർത്തി

 .

Post a Comment

0 Comments