Ticker

6/recent/ticker-posts

കോളേജില്‍ കഞ്ചാവ് കച്ചവടം തുടങ്ങിയിട്ട് ആറ് മാസമായെന്നാണ് വിവരം.

കൊച്ചി: കളമശ്ശേരി പോളി ടെക്‌നിക് കോളജില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നത് ഇതാദ്യമായല്ല. ഹോസ്റ്റലില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് പിടിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളൾ പുറത്ത് 

കോളേജില്‍ കഞ്ചാവ് കച്ചവടം തുടങ്ങിയിട്ട് ആറ് മാസമായെന്നാണ് വിവരം. മൊത്തക്കച്ചവടത്തില്‍ കഞ്ചാവിനായി അനുരാജ് ഗൂഗിള്‍ പേ വഴി പതിനാറായിരം രൂപ നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. മുഖ്യപ്രതി അനുരാജിന് പൂര്‍വവിദ്യാര്‍ഥികള്‍ കഞ്ചാവ് കടമായും എത്തിച്ചു നല്‍കി.

അതേസമയം, കേസില്‍ ലഹരിഎത്തിച്ചു നല്‍കിയ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. കഞ്ചാവ് പിടികൂടിയതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഫോണും സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്.പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്

Post a Comment

0 Comments