Ticker

6/recent/ticker-posts

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ഒരുങ്ങി എസ്ഡിപിഐ




കോഴിക്കോട് : 2025ൽ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മുഴുവൻ വാർഡുകളിലും മത്സരിക്കാൻ ഒരുങ്ങി എസ്ഡിപിഐ. ജില്ലയിലെ മുഴുവൻ വാർഡുകളിലും മത്സരിക്കാൻ പാർട്ടി സജ്ജമാണെന്ന് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പ്രസ്താവിച്ചു. കോഴിക്കോടും വടകരയിലും രണ്ട് മേഖലകളിലായി നടന്ന ബൂത്ത് കൺവീനർമാരുടെ ജില്ലാതലയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം..വടകരയിൽ ജില്ലാ വൈസ് പ്രസിഡണ്ട് കെ ജലീൽ സഖാഫി , ജില്ലാ ജനറൽ സെക്രട്ടറി എപി നാസർ, പ്രവർത്തകസമിതി അംഗങ്ങളായ നൗഷാദ് ബി , ഷറഫുദ്ദീൻ വടകര, വടകര മണ്ഡലം പ്രസിഡണ്ട് 
ഷംസീർ ചോമ്പാല , കുറ്റ്യാടി മണ്ഡലം പ്രസിഡൻറ് , നവാസ് കല്ലേരി , നാദാപുരം മണ്ഡലം പ്രസിഡൻറ് 
ഇബ്രാഹിം താലായി , പേരാമ്പ്ര മണ്ഡലം പ്രസിഡൻറ് , നൗഷാദ് വി ,തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് നടന്ന പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ വാഹിദ് ചെറുവറ്റ , ജില്ലാ ജനറൽ സെക്രട്ടറി കെ ഷമീർ , പ്രവർത്തകസമിതിി അംഗങ്ങളായ , നൗഷാദ് ബി , ഷറഫുദ്ദീൻ വടകര, ഷാനവാസ് മാത്തോട്ടം , കൊടുവള്ളി മണ്ഡലം പ്രസിഡൻറ് യൂസുഫ് ടി , കുന്നമംഗലം മണ്ഡലം പ്രസിഡൻറ് ഹനീഫ പി , ബേപ്പൂർ മണ്ഡലം പ്രസിഡണ്ട് എം എ സലീം , തിരുവമ്പാടി മണ്ഡലം സെക്രട്ടറി നസീർ ഒ , എന്നിവർ സംസാരിച്ചു.



Post a Comment

0 Comments