Ticker

6/recent/ticker-posts

ലഹരി വിപത്തിനെതിരെ ബൈക്ക് റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു.

പേരാമ്പ്ര. യുവ തലമുറയെ തകർക്കുന്ന ലഹരിക്കെതിരെ പേരാമ്പ്ര വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്. ലഹരി പൂർണമായി ഇല്ലാതാക്കുക എന്ന മുദ്രാവാക്യവുമായി ബൈക്ക് റാലിയും ലഹരി വിരുദ്ധ പ്രതിജ്‌ഞയും നടത്തി.

പേരാമ്പ്ര ടി.ബി പരിസരത്ത് നിന്നും ആരംഭിച്ച റാലി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് ഫ്ലാഗ് ഓഫ് ചെയ്തു. ബസ് സ്‌റ്റാൻഡ് പരിസരത്ത് നടന്ന വിശദീകരണ യോഗവും പ്രതിജ്‌ഞയും പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ പി.ജംഷിദ് ഉദ്ഘാടനം ചെയ്‌തു. പ്രസിഡൻ്റ് ഫിറാസ് കല്ലാട്ട് അധ്യക്ഷത വഹിച്ചു. ഒ.പി.മുഹമ്മദ്, എൻ.പി.വിധു, ഷരീഫ് ചീക്കിലോട്, സാജിത്ത് ഊരാളത്ത്, വി.എൻ.നൗഫൽ, സി.എം.അഹമ്മദ് കോയ, കിങ് മുഹമ്മദ്, പി.കെ. രാജീവൻ, ജലജ ചന്ദ്രൻ, സലിം മിലാസ്,സംബന്ധിച്ചു.

Post a Comment

0 Comments