Ticker

6/recent/ticker-posts

പയ്യോളി നഗരസഭ ഇഫ്താർ വിരുന്നിൽ ലഘുഭക്ഷണം നൽകിയതിൽ ആക്ഷേപം

പയ്യോളി നഗരസഭയുടെ ആഭിമുഖ്യത്തിൽ പെരുമ ഓഡിറ്റോറിയത്തിൽ നടത്തിയ ഇഫ്താർ വിരുന്നിൽ ലഘുഭക്ഷണം നൽകിയതിൽ ആക്ഷേപം. നഗരസഭ ഉദ്യോഗസ്ഥർ കൗൺസിലർമാർ കുടുംബശ്രീ അംഗങ്ങൾ മാധ്യമപ്രവർത്തകർ രാഷ്ട്രീയ പാർട്ടി നേതാക്കൾ വ്യാപാരി വ്യവസായി പ്രതിനിധികൾ സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിയ വിവിധ മേഖലകളിലെ 300 ഓളം ആളുകൾ പങ്കെടുത്ത ഇഫ്താർ വിരുന്നിലാണ് ലഘുഭക്ഷണം നൽകിയത് ആക്ഷേപത്തിനിടയാക്കിയത്.പയ്യോളിയിലെ മികച്ച ഓഡിറ്റോറിയം വലിയ തുക ചെലവഴിച്ച് വാടകക്കെടുത്ത് നടത്തിയ ഇഫ്താർ വിരുന്നിൽ നോമ്പ് തുറക്കാൻ ആവശ്യമായ ഭക്ഷണം നൽകാത്തതാണ് ആളുകളിൽ പ്രയാസം സൃഷ്ടിച്ചത് സ്ത്രീകളടക്കം നോമ്പ് എടുത്ത നിരവധി ആളുകൾ ചടങ്ങിൽ എത്തിയിരുന്നു

Post a Comment

0 Comments