Ticker

6/recent/ticker-posts

ഷിബിലയുടെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് പൂർത്തിയാക്കും: യാസറിനെ താമരശ്ശേരി പൊലീസിന് കൈമാറി

കോഴിക്കോട്  താമരശ്ശേരി ഈങ്ങാപുഴ രാസലഹരിക്ക് അടിമയായ യാസറിൻ്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് ഷിബില കുഞ്ഞിനെയും കൂട്ടി അടിവാരത്തെ വാടക വീട്ടിൽ നിന്ന് കക്കാട്ടെ സ്വന്തം വീട്ടിലേക്ക് എത്തിയതെന്ന് അയൽവാസി. തുടർന്ന് പ്രതി വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിച്ച് വാട്സപ്പിൽ ഫോട്ടോ അയച്ചെന്നും പറയുന്നു
ഷിബിലയുടെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് പൂർത്തിയാക്കും. ഇന്നലെ രാത്രി മെഡിക്കൽ കോളേജ് ക്യാഷാലിറ്റി പരിസരത്ത് വച്ച് പിടിയിലായ പ്രതി യാസിറിനെ പുലർച്ചെ ഒരു മണിയോടെ താമരശ്ശേരി പൊലീസിന് കൈമാറി. കനത്ത സുരക്ഷയിലാണ് പ്രതിയെ താമരശ്ശേരിയിലേക്ക് കൊണ്ടുപോയത്. വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ് പൊലീസ്. ഫൊറൻസിക് വിഭാഗം ഇന്ന് സംഭവം നടന്ന കക്കാട്ടെ വീട്ടിലെത്തി പരിശോധന നടത്തും

Post a Comment

0 Comments