Ticker

6/recent/ticker-posts

പയ്യോളിയിൽ ഉയരപ്പാതക്കായുള്ള ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു

പയ്യോളി ദേശീയപാത വികസനത്തിന്റെ ഭാഗമായി ടൗണിലെ ഉയരപ്പാതയിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃർത്തി പുരോഗമിക്കുന്നു രാത്രി 10 മണിക്ക് ശേഷമാണ് പ്രവൃർത്തി നടക്കുന്നത് കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ചാണ് ഇരുവശവും തൂണുകളുടെ മുകളിൽ ഗർഡറുകൾ വെക്കുന്നത്  ഈ സമയം ടൗണിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. അയനിക്കാടും പെരുമാൾ പുരവും നേരത്തെ നിർമ്മിച്ചുവച്ച ഗർഡറുകൾ ഇവിടെ പ്രത്യേക ലോറിയിൽ എത്തിച്ചാണ് മുകളിൽ സ്ഥാപിക്കുന്നത് ദേശീയപാതയുടെ നിർമ്മാണ പ്രവർത്തിയുടെ വേഗത കൂടിയതോടെ പൊടി ശല്യവും വർധിച്ചുവരുന്നുണ്ട് 

Post a Comment

0 Comments