Ticker

6/recent/ticker-posts

ഗൂഗിൾ മാപ്പ് ചതിച്ചു കാർ പുഴയിൽ വീണു അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശൂര്‍ : രാത്രിയിൽ ഗൂഗിൾ മാപ്പ് നോക്കി തടയണയിലൂടെ സഞ്ചരിച്ച കാർ പുഴയിലേക്ക് വീണു കാറില്‍ ഉണ്ടായിരുന്ന 5 അംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു  . ഗായത്രിപ്പുഴയ്ക്കു കുറുകെ കൊണ്ടാഴി - തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത്‌കടവ് തടയണയിലൂടെ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.
ഞായറാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. മലപ്പുറം സ്വദേശികൾ സഞ്ചരിച്ച് കാറാണ് പുഴയിലേക്ക് വീണത്. കോട്ടക്കൽ ചേങ്ങോട്ടൂർ മാന്തരത്തോടി വീട്ടിൽ ബാലകൃഷ്‌ണൻ (57), സദാനന്ദൻ, വിശാലാക്ഷി, രുഗ്മിണി, കൃഷ്‌ണപ്രസാദ്‌ എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുത്താമ്പുള്ളിയിൽ നിന്നും കൈത്തറി തുണികളും മറ്റും വാങ്ങി ഇവര്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്

Post a Comment

0 Comments