Ticker

6/recent/ticker-posts

കോഴിക്കോട് ടൗൺഹാൾ നിർമ്മാണത്തിലെ കെടുകാര്യസ്ഥത അന്വേഷണ വിധേയമാക്കണം :വാഹിദ് ചെറുവറ്റ




കോഴിക്കോട് : നവീകരണം നടത്തി ഉദ്ഘാടനം കഴിഞ്ഞ 
ടൗൺഹാൾ ആദ്യ മഴയിൽ തന്നെ ചോർച്ചയുണ്ടായി അകത്ത് വെള്ളം കയറിയ സംഭവത്തിൽ  
നിർമ്മാണത്തിലെ കെടുകാര്യസ്ഥത അന്വേഷണ വിധേയമാക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് വാഹിദ് ചെറുവറ്റ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നിറംമങ്ങിയ ചുമരും
തൂങ്ങിയാടുന്ന കർട്ടനുമെല്ലാമായി കൃത്യമായ പരിപാലനമില്ലാതെ കിടന്ന ടൗൺഹാളിന്റെ മുഖം മാറാൻ വേണ്ടി 23 ലക്ഷത്തോളം രൂപ ചെലവഴിച്ച് 4 മാസ മെടുത്താണ് ടൗൺ ഹാൾ നവീകരിച്ചത്.തുറന്ന് ആദ്യ മഴയിൽ തന്നെ ചോർച്ചയുണ്ടായത് ഗൗരവമേറുന്നു.കലാസാംസ്കാരിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയിട്ടുള്ള കോഴിക്കോടിന്റെ സാംസ്കാരിക കേന്ദ്രം കൂടിയായ ടൗൺ ഹാളിനോടുള്ള അധികാരികളുടെ അവഗണനയാണ് നവീകരണത്തിന് ശേഷമുണ്ടായ ചോർച്ചയിലൂടെ വ്യക്തമാകുന്നത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന അഴിമതിയും കെടുകാര്യസ്ഥതയും അന്വേഷണ വിധേയമാക്കി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് 
വാഹിദ് ചെറുവറ്റ ആവശ്യപ്പെട്ടു.

  

Post a Comment

0 Comments