Ticker

6/recent/ticker-posts

സി.കെ ചന്ദ്രപ്പൻ അനുസ്മരണ സമ്മേളനം

മേപ്പയ്യൂർ:  ഇന്ത്യ ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളികളെക്കുറിച്ച് നേരത്തെ മനസ്സിലാക്കിയ ദാർശനിക കമ്മ്യൂണിസ്റ്റായിരുന്നു സി കെ ചന്ദ്രപ്പൻ എന്ന് സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ.ബാലൻ പറഞ്ഞു.

ഇന്ത്യൻ പാർലിമെൻ്റിൽ അകത്തും പുറത്തും ജനാധിപത്യത്തിന് വേണ്ടിയും ഫാസിസത്തിനെതിരെയും പോരാടിയ ധീരനായ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹമെന്ന് ബാലൻ മാസ്റ്റർ കൂട്ടി ചേർത്തു.അഖലേന്ത്യ കിസാൻ സഭ ജില്ലാ കമ്മിയുടെ നേതൃത്വത്തി സംഘടിപ്പിച്ച സി.കെ ചന്ദ്രപ്പൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.കെ.ചന്ദ്രപ്പൻ അഖിലേന്ത്യാ കിസാൻ സഭയുടെ ദേശിയ ജനറൽ സെക്രട്ടറി, അഖിലേന്ത്യ യുവജന ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി ,സി .പി. ഐ സംസ്ഥാന സെക്രട്ടറി മികച്ച പാർലിമെൻ്റേറിയൻ എന്നീ നിലയിൽ പ്രവർത്തിച്ച സി.കെ.ചന്ദ്രപ്പൻ്റെ 13-ാം ചരമദിനാഘോഷം സംസ്ഥാനത്ത് തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നടത്തുന്നതിൻ്റെ ഭാഗമായാണ് മേപ്പയ്യൂർ ടൗൺ ബേങ്ക് ഹാളിൽ വെച്ച് അനുസ്മരണ സമ്മേളനം നടന്നത്.ഇന്ത്യൻ പാർലിമെൻ്റിൽ ഒട്ടേറെ സ്വകാര്യ ബില്ലുകൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. പാർലിമെൻ്റിൽ നിന്നും മോശം അംഗങ്ങളെ തിരിച്ച് വിളിക്കാനും, 18 വയസ്സ് തികങ്ങവർക്ക് വോട്ടവകാശം, തൊഴിൽ രഹിതരായ യുവാക്കൾക്ക് തൊഴിലില്ലായ്മ വേതനം നൽകുക എന്നിവ അദ്ദേഹം അവതരിപ്പിച്ച മികച്ച സ്വകാര്യ ബില്ലുകളായിരുന്നു.  
 
     കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ടും നാളികേര വികസന ബോർഡ് ചെയർമാനുമായ ടി.കെ രാജൻ മാസ്റ്റർ സി.കെ.ചന്ദ്രപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി.
മേപ്പയ്യൂർ മണ്ഡലം സെക്രട്ടറി സി.ബിജു മാസ്റ്റർ, കെ.നാരായണക്കുറുപ്പ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.പി.ബാലഗോപലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. വി.കെ.നാരായണൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments