Ticker

6/recent/ticker-posts

സമരം വിജയം കണ്ടുതിക്കോടിയിൽ അടിപ്പാത അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി


രണ്ടരവർഷമായി തിക്കോടിയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അടിപ്പാതയ്ക്ക് വേണ്ടിയുള്ള സമരം വിജയിച്ചു . 
  തിക്കോടി പാലൂർ ചിങ്ങപുരം റോഡിന് സമീപം അടിപ്പാത അനുവദിച്ചുകൊണ്ട് ആക്ഷൻ കമ്മിറ്റി കൺവീനർ കെ വി സുരേഷ് കുമാറിന്റെ പേരിലാണ് ഉത്തരവ് വന്നത്.
ഇന്ന് (28/03/25)വൈകുന്നേരം 5 മണിക്ക് തിക്കോടി ടൗണിൽ ആഹ്ലാദപ്രകടനം ഉണ്ടായിരിക്കുന്നതാണെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു. 
സമരത്തിൽ അണിചേർന്ന മുഴുവൻ ആളുകളെയും പിന്തുണച്ചവരെയും അഭിവാദ്യം ചെയ്യുന്നുവെന്ന് ചെയർമാൻ വി കെ അബ്ദുൾ മജീദും കൺവീനർ കെ വി സുരേഷ് കുമാറും പത്രക്കുറിപ്പിൽ അറിയിച്ചു.

Post a Comment

0 Comments