Ticker

6/recent/ticker-posts

തിക്കോടി ഗ്രാമ പഞ്ചായത്ത് വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം.



തിക്കോടി ഗ്രാമ പഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് ജമീല സമദ് കട്ടിൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വൈസ്.പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി,സ്ഥിരം സമിതി അധ്യക്ഷരായ പ്രനിലാ സത്യൻ, ആർ. വിശ്വൻ, കെ.പി. ഷക്കീല മെമ്പർമാരായ NMT അബ്ദുള്ളക്കുട്ടി, ഷീബ പുൽപാണ്ടി, വിബിത ബൈജു, ദിബിഷ. എം, ജിഷ കാട്ടിൽ, വി.കെ.അബ്ദുൾ മജീദ്,ബിനു കാരോളി, സിനിജ.എം.കെ, യു.കെ. സൗജത്, ജയകൃഷ്ണൻ ചെറുകുറ്റി, സുവീഷ് പി.ടി, തുടങ്ങിയവർ സംബന്ധിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ജന്നി എൻ.കെ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments