Ticker

6/recent/ticker-posts

തിക്കോടി ഗ്രാമ പഞ്ചായത്ത് പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ് ടോപ് വിതരണം ചെയ്തു


 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി തിക്കോടി ഗ്രാമ പഞ്ചായത്ത് പട്ടിക ജാതിവിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രനില സത്യൻ (വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ),മെമ്പർമാരായ സന്തോഷ് തിക്കോടി, ഷീബ പുല്പാണ്ടി, വിബിത ബൈജു, ദിബിഷ എം, ജയകൃഷ്ണൻ ചെറുകുറ്റി, സുവീഷ് പി.ടി എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെകട്ടറി എ. സന്ദീപ് സ്വാഗതവും അസി.സെകട്ടറി വിനോദൻ എം.ടി നന്ദിയും പറഞ്ഞു. എസ്.സി പ്രൊമോട്ടർ അഭിന സംബന്ധിച്ചു.

Post a Comment

0 Comments