Ticker

6/recent/ticker-posts

രണ്ടു കിലോഗ്രാം കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിൽ.



ആലുവയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച രണ്ടു കിലോഗ്രാം കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിൽ. തൃക്കാക്കര എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന് സമീപം തൈമുറി വീട്ടില്‍ നീന, തൊടുപുഴ കാരിക്കോട് കുമ്മന്‍ കല്ല് തൊട്ടിയില്‍ റസല്‍ എന്നിവരാണ് പിടിയിലായത്

ആലുവ എസ്.എന്‍ പുരം ഭാഗത്തെ താമസ സ്ഥലത്തുനിന്നാണ് ഇവരെ കഞ്ചാവ് സഹിതം റൂറല്‍ ജില്ലാ ഡാന്‍സാഫ് സംഘവും ആലുവ പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ പോലീസിന്  നല്‍കിയ മൊഴി

കിലോയ്ക്ക് 5000 രൂപയ്ക്ക് അവിടെ നിന്നു വാങ്ങി ഇവിടെ 25,000 രൂപയ്ക്കായിരുന്നു കഞ്ചാവ് വിറ്റുവന്നിരുന്നത്. റസലിനെതിരെ കല്ലൂര്‍ക്കാട്, മൂവാറ്റുപുഴ, കാഞ്ഞാര്‍, പെരുമ്പാവൂര്‍ എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.

Post a Comment

0 Comments