Ticker

6/recent/ticker-posts

ആരോഗ്യ മേഖലയ്ക്കും ഊന്നൽ നൽകി മേലടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

പയ്യോളി : ആരോഗ്യ മേഖലയ്ക്കും ഊന്നൽ നൽകി മേലടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 23,39,41,041 രുപ വരവും 21, 19,60,726 രൂപ ചെലവും 2,19,80,315 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡണ്ട് പി.പ്രസന്ന അവതരിപ്പിച്ചത്.ആരോഗ്യ മേഖലയ്ക്ക് ഊന്നൽ നൽകി.മേലടി ബ്ലോക്ക് പഞ്ചായത്ത് 2025 - 26വർഷത്തെ ബഡ്ജറ്റിൽവീട്ടില്ലാത്ത അർഹതപ്പെട്ട മുഴുവൻ കുടുo ബങ്ങൾക്കുംവീട് നൽകുന്നതിന് ഒരു കോടി 50 ലക്ഷം രൂപയും,

ചെറുകിട വ്യവസായത്തിനും സൂക്ഷമ സംരംഭങ്ങൾക്ക് 44,00,000 ലക്ഷം രൂപയും, മണ്ണ് ജല സംരക്ഷണം തോട് നവീകരണത്തിന് 25 ലക്ഷം രൂപയും, വിദ്യാഭ്യാസ കലാ സംസ്ക്കാരം 2,44,000 രൂപയും ആരോഗ്യ മേഖലയിൽ 6,23, 688 രൂപയും, കുടിവെള്ളം ശുചിത്വം 4,50,000 രൂപയും. മാലിന്യ പരിപാലനത്തിന് 38 ലക്ഷം രൂപയും ഭവന നിർമ്മാണത്തിന് ഒന്നര കോടി രൂപയും വയോജന നങ്ങളുടെ ക്ഷേമത്തിന് 2 ലക്ഷം രൂപയും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് 20,96,770 രൂപയും,അതിദരിദ്രരുടെ ക്ഷേമത്തിന് 6,50,000 രൂപയും, പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിന് 23,75,000, രൂപയും, പശ്ചാത്തല മേഖലയിൽഅംഗനവാടി കെട്ടിടം നിർമ്മിക്കുന്നതിന് 11 ലക്ഷം രൂപയും റോഡ് നിർമ്മാണത്തിന് 25 ലക്ഷം രൂപയും,ഘടക സ്ഥാപനങ്ങളായCHC യുടെയും മറ്റും നവീകരണത്തിന് 51 ലക്ഷം രൂപയും, CHC യിൽ സോളർ സ്ഥാപിക്കുന്നത് 28 ലക്ഷം രൂപയും, കാർഷിക മേഖലയ്ക്ക് 10 ലക്ഷം രൂപയും ബ്ലോക്ക് GRC. പ്രവത്തനത്തിന് 3 ലക്ഷ രൂപയയും, ഭിന്നശേഷി കൂട്ടി കൾക്ക് തെറാപ്പി പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപയും, ക്ഷീരമേഖലക്ക് 19,00,000 രൂപയും എന്നിങ്ങനെ വകയിരുത്തി.,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സുരേഷ് ചങ്ങാടത്ത് അദ്ധ്യക്ഷനായി.

വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം എം രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ മഞ്ഞക്കളം നാരായണൻ., ആരോഗ്യ വിദ്യാഭാസ കാര്യ കമ്മിറ്റി ചെയർപേഴ്സൻ ലീന പുതിയോട്ടിൽ, മെമ്പർമാരായ എം.പി. ബാലൻ,എം.കെ. ശ്രീനിവാസൻ , രമ്യ എ.പി., നിഷിത, സുനിത ബാബു,റംല പി വി., അഷിദനടുക്കാട്ടിൽ, . സെക്രട്ടറി ബിനു ജോസ് എന്നിവർ സംസാരിച്ചു

Post a Comment

0 Comments