Ticker

6/recent/ticker-posts

ചൂടുകാലത്ത് റംസാൻ നോമ്പനുഷ്ഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്



തീവ്രമായ ചൂടിലേക്ക് റംസാൻ കടന്നുവരുമ്പോൾ നോമ്പനുഷ്ഠിക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കഠിനമായ ചൂടിൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ശരീരത്തിൽ ആവശ്യമായ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കുക. നോമ്പുതുറക്കുമ്പോഴും അത്താഴം കഴിക്കുമ്പോഴും ധാരാളം വെള്ളം കുടിക്കുക. അതുപോലെ ശരീരത്തിൽ ജലാംശം നിലനിർത്താൻ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം തുടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് നല്ലതാണ്.


എണ്ണയും മസാലയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക

അമിതമായ എണ്ണയും മസാലയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബർ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുക. ഈന്തപ്പഴം, നട്സ്, പഴങ്ങൾ എന്നിവ നോമ്പുതുറക്കുമ്പോൾ കഴിക്കുന്നത് നല്ലതാണ്.

കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ ഒഴിവാക്കുക.  ശരീരത്തിന് ആവശ്യമായ വിശ്രമം നൽകുക. ഉച്ചസമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുക.  .


പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം നോമ്പനുഷ്ഠിക്കുക. ക്ഷീണം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുക. 

റമദാനിൽ ദാനധർമ്മങ്ങൾക്കും ആരാധനകൾക്കും അധിക പ്രതിഫലം ലഭിക്കും. പുണ്യനാളുകളിൽ പകൽ മുഴുവൻ നീളുന്ന ഖുർആൻ പാരായണം റമദാനെ ഭക്തിനിർഭരമാക്കും. ഇഫ്താർ സംഗമങ്ങൾ മതസൗഹാർദ്ദത്തിന്റെ കൂടി ഭാഗമാകുന്നത് റമദാനിൽ പതിവാണ്.

Post a Comment

0 Comments