Ticker

6/recent/ticker-posts

മാലിന്യ സംസ്കരണം ആരംഭിക്കേണ്ടത് സ്വന്തം വീട്ടിൽ നിന്ന്

ഓരോ വ്യക്തിയും സ്വന്തം വീട്ടിൽ നിന്നാണ് മാലിന്യ സംസ്കരണം ആരംഭിക്കേണ്ടത്. നമ്മുടെ ചെറിയ ശ്രമങ്ങൾ പോലും വലിയ മാറ്റങ്ങൾക്ക് കാരണമാകും. മാലിന്യ മുക്തമായ ഒരു നാളേയ്ക്കായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്

നമ്മുടെ നാടിൻ്റെ സൗന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരൻ്റെയും കടമയാണ്. എന്നാൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന മാലിന്യം പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. 

മാലിന്യം നമ്മുടെ പരിസ്ഥിതിയെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു. ജലമലിനീകരണം, വായുമലിനീകരണം, മണ്ണ് മലിനീകരണം തുടങ്ങിയ പ്രശ്നങ്ങൾ മാലിന്യം മൂലം ഉണ്ടാകുന്നു. ഇത് മനുഷ്യൻ്റെയും മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമാണ്

മാലിന്യങ്ങൾ എങ്ങനെ കുറയ്ക്കാം

വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കുക.
പ്ലാസ്റ്റിക്, പേപ്പർ, ഗ്ലാസ് തുടങ്ങിയ പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ശേഖരിച്ച് സംസ്കരണത്തിന് നൽകുക. ഓരോ വ്യക്തിയും തീരമാനമെടുക്കുക ഞാൻ ഒരിക്കലും മാലിന്യം വലിച്ചെറിയില്ല എന്ന് ' അങ്ങനെ നമുക്ക് കൈകോർക്കാം  മാലിന്യങ്ങൾ നിറയാത്ത തെരുവും വീടും വിദ്യാലയവും ഓഫീസുകളും, മാർക്കറ്റുകളും അടങ്ങുന്ന നമ്മുടെ നാട്ടിൻപുറത്തിനായി

Post a Comment

0 Comments