Ticker

6/recent/ticker-posts

എസ് എൻ ബി എം ഗവ.യു.പി.സ്കൂളിൽ നടത്തിയ പഠനോത്സവം ശ്രദ്ധേയമായി.


പയ്യോളി: സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി മേലടി എസ്.എൻ.ബി.എം.ഗവ.യു.പി സ്കൂളിൽ വെച്ച് നടത്തിയ പഠനോത്സവം കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി മാറി. ഒരു വർഷത്തെ പഠനപ്രവർത്തനങ്ങളുടെ മികവുകൾ പ്രീ - പ്രൈമറി മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾ അവതരിപ്പിച്ചു.

വാർഡ് കൗൺസിലർ എൻ.പി.ആതിരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സമഗ്ര ശിക്ഷ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.എ.കെ.അബ്ദുൾ ഹക്കീം പ0നോത്സവത്തിൻ്റെ ബി.ആർ.സി തല ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എൻ.ബി.എം സ്കൂൾ പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ടിൻ്റെ പ്രകാശനവും തദവസരത്തിൽ നടന്നു. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഹസീസ് മുഖ്യാതിഥിയായിരുന്നു. ബി.പി.സി എം.കെ.രാഹുൽ, പ്രധാനാധ്യാപകൻ എം.സി.പ്രമോദ്, എസ്.എം.സി ചെയർമാൻ അജയകുമാർ, പി.ടി.എ.വൈസ്.പ്രസിഡൻ്റ് സി.പ്രമോദ്, ബി.ആർ.സി.ട്രെയിനർ പി.അനീഷ്, സ്റ്റാഫ് സെക്രട്ടറി എൻ.സിന്ധു, എസ്.ആർ.ജി കൺവീനർ ആർ.എസ്. ദീപ എന്നിവർ പങ്കെടുത്തു.ഇതോടൊപ്പം ലഹരിക്കെതിരായ സന്ദേശവുമായി കുട്ടികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു

Post a Comment

0 Comments