Ticker

6/recent/ticker-posts

തിക്കോടി കോടിക്കൽ ബീച്ചിൽ തോണി മറിഞ്ഞുണ്ടായ അപകടം അപ്രതീക്ഷിതമായി വന്ന കാറ്റിൽ

തിക്കോടി കോടിക്കൽ ബീച്ചിൽ തോണി മറിഞ്ഞുണ്ടായ അപകടം നടന്നത് അപ്രതീക്ഷിതമായി വന്ന കാറ്റിൽ ഇന്ന് പുലർച്ചെ 5:30 ഓടെയാണ് അപകടം നടന്നത് തീരത്തുനിന്ന് 20 കിലോമീറ്റർ അകലെയായിരുന്നു ഇവർ മത്സ്യബന്ധനം നടത്തിയത് കടലിലേക്ക് വല ഇടുന്നതിനിടയിലാണ് അപ്രതീക്ഷിതമായ കാറ്റിൽ തോണിചരിയുകയും മൂന്നുപേർ കടലിൽ വീഴുകയും ചെയ്തത്. 

അപകടം കണ്ട സമീപത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന റാഹത്ത്  ഖദീജ ഫൈബർ വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് മൂന്നുപേരെയും കരയിലേക്ക് എത്തിച്ചത്  കുനിയിൽ പുതിയ വളപ്പിൽ ഷൈജു മരണപ്പെടുകയായിരുന്നു. രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു വലയിൽ കുടുങ്ങിയതിനാൽ ആണ് മൂന്നു പേരെയും ഉടനെ കണ്ടെത്താനും കരക്കെത്തിക്കാനും സാധിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

Post a Comment

0 Comments