Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികൻ ലോറി തട്ടി മരിച്ചു

കൊയിലാണ്ടിദേശീയപാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികൻ ലോറി തട്ടി മരിച്ചു.താലൂക്ക്ആശുപത്രിയ്ക്ക് മുൻവശം  ഇന്ന് പുലർച്ചെയാണ് സംഭവം.

   ചേലിയ സ്വദേശി അഹമ്മദ് കോയ (60) ആണ് മരിച്ചത്. ചായ കുടിക്കാനായി ആശുപത്രിയിൽ നിന്നും ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിക്കുകയായിരുന്നു

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments