Ticker

6/recent/ticker-posts

തിക്കോടി നാരായണൻ മാസ്റ്റർക്കും, ഇബ്രാഹിം തിക്കോടിയ്ക്കും ആദരം

പയ്യോളി:കെ .പി .എ റഹീം പുരസ്കാര ജേതാവ് തിക്കോടി നാരായണൻ മാസ്റ്റർക്കും, തിരുന്നാവായ നവജീവൻ ട്രസ്റ്റ് സാഹിത്യ പ്രതിഭ പുരസ്കാര ജേതാവ് ഇബ്രാഹിം തിക്കോടിക്കും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് സംസ്കാരിക വേദി ആദരവ് നൽകി. ബ്ലോക്ക് രക്ഷാധികാരിയും മുതിർന്ന നേതാവുമായ കെ.ഗോവിന്ദൻ മാസ്റ്റർ, കീഴരിയൂർ പുരസ്കാര ജേതാക്കളെ മൊമെന്റോ നൽകി ആദരിച്ചു.ഭാസ്ക്കരൻ തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു. ഇല്ലത്ത് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.ഒ ഗോപാലൻ മാസ്റ്റർ സ്വാഗതവും റസിയ കണ്ണോത്ത് നന്ദിയും രേഖപ്പെടുത്തി

Post a Comment

0 Comments