Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ വാഹന അപകടം ഏഴ് പേർക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയിൽ കൊല്ലം ചിറയ്ക്ക് സമീപം കാർ  രണ്ട്മോട്ടോർസൈക്കിളുകളിൽ  ഇടിച്ച് അപകടം ഏഴു പേർക്ക് പരിക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ കുട്ടികളുടെ പാർക്കിന് സമീപത്തായിരുന്നു അപകടം 
വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇതേ ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിലും എതിർഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിലും ഇടിക്കുകയായിരുന്നു.  പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
സ്‌കൂട്ടറിൽ യാത്ര ചെയ്‌ത വിയ്യൂർ സ്വദേശി ജുബീഷ്, ബൈക്ക് യാത്രക്കാരായ കൂമുള്ളി സ്വദേശി ജയേഷ്, രാജേഷ് എന്നിവർക്കും കാർ യാത്രികരായ വടകര കുനിങ്ങാട് സ്വദേശികളായ അമ്മദ്, ആയിഷ, മൂസ, അഫ്‌നാൻ എന്നിവർക്കുമാണ് പരിക്കേറ്റത്.

Post a Comment

0 Comments