Ticker

6/recent/ticker-posts

കിണർ വൃത്തിയാക്കുന്നതിനിടെ കിണറിൽ വീണ് പൊയിൽകാവ് സ്വദേശി രണപ്പെട്ടു.

കൊയിലാണ്ടി: കിണർ വൃത്തിയാക്കുന്നതിനിടെ  കിണറിൽ വീണ് പൊയിൽകാവ് സ്വദേശി രണപ്പെട്ടു.
 ഇന്ന് വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് കൊയിലാണ്ടി പൊയിൽക്കാവ് കൊടശ്ശേരി ചാലെക്കുഴിയിൽ ബാലകൃഷ്ണൻ (55 ) കിണർ വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ടത്.
 ഓക്സിജന്റെ ദൗർലഭ്യം ഉള്ള കിണറാണെന്ന് സംശയിക്കുന്നു.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പിഎമ്മിന്റെ നേതൃത്വത്തിൽ എത്തുകയും   കൊയിലാണ്ടി ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി കെ ബാബു,ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ഹേമന്ത് ബി, ലിനീഷ്, സുകേഷ്, രജിലേഷ്, നിധിൻരാജ്, ഹോംഗാർഡ് ഓംപ്രകാശ്, പ്രദീപ്‌ 
 എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments