Ticker

6/recent/ticker-posts

അതിമാരക ലഹരി ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പേരാമ്പ്രയിൽ പിടിയിൽ


പേരാമ്പ്ര : അതിമാരക ലഹരി ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പേരാമ്പ്രയിൽ പിടിയിൽ
കോട്ടൂർ തിരുവോത്ത് പുന്നോറത്ത് അനുദേവ് സാഗറിനെയാണ് (23) പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.അശ്വിൻ കുമാറും സംഘവും ചേർന്ന് വാകയാട് തിരുവോട് ഭാഗത്ത് നിന്ന്.
പിടികൂടിയത്.
ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത് തായ്‌ലൻഡ്  പോലുള്ള രാജ്യങ്ങളിൽ കണ്ടുവരുന്ന കഞ്ചാവാണിത്. ഒരു ഗ്രാമിന് നാലായിരം രൂപ വിലയുണ്ടെന്നാണ് പറയുന്നത്. അന്യരാജ്യങ്ങളിൽ പ്രത്യേകരീതിയിൽ കൃഷി ചെയ്തെടുക്കുന്ന ഹൈബ്രിഡ് കഞ്ചാവിൻ്റെ  സാന്നിധ്യം എക്സൈസ് ഉദ്യോഗസ്ഥരെഞെട്ടിച്ചിരിക്കുകയാണ്.ഇതു സംബന്ധിച്ച് എൻഡിപിഎസ് കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വഷണം അന്വേഷണം നടക്കും 

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ചന്ദ്രൻ കുഴിച്ചാലിൽ, പ്രിവൻ്റിവ് ഓഫീസർ ഗ്രേഡ് നൈജീഷ്.ടി, ഷിജിൽ കുമാർ.എൻ.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഹിത.ബി.എസ്, സിവിൽ എക്സൈസ് ഡ്രൈവർ ദിനേശ്. സി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

0 Comments