Ticker

6/recent/ticker-posts

പിക്കപ്പ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.

കൊയിലാണ്ടി: പിക്കപ്പ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കൊയിലാണ്ടി പഴയ ചിത്രടാക്കീസിന് സമീപമാണ് അപകടം നടന്നത്.
കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന പിക്കപ്പ് ലോറിയും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരന് കാലിനും കൈയ്ക്കും പരിക്കേറ്റു. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ആളെ തിരിച്ചറിഞ്ഞിട്ടില്ല

Post a Comment

0 Comments