Ticker

6/recent/ticker-posts

ഒമ്പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു. സംഭവം അച്ഛനും അമ്മയും ജോലിക്കു പോയതിന് ശേഷം

ഇടുക്കി കാഞ്ചിയാറില്‍ ഒമ്പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു. പേഴുംകണ്ടം കാരിക്കാട്ട് ചിറയില്‍ ഗോകുല്‍(14)ആണ് മരിച്ചത്. പഠിക്കുന്നതിനെ ചൊല്ലി പിതാവ് രാവിലെ ഗോകുലിനെ വഴക്കുപറഞ്ഞിരുന്നതായും പിന്നാലെ അച്ഛനും അമ്മയും ജോലിക്കുപോവുകയും ചെയ്തി
രുന്നു.

എന്നാൽ ഇതിനു ശേഷമാണ് കുട്ടി ജീവനൊടുക്കിയത്. മേരികുളം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഗോകുല്‍. പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.  


Post a Comment

0 Comments