Ticker

6/recent/ticker-posts

ബസ് സ്റ്റോപ്പില്‍ നിന്ന് ഓട്ടോയില്‍ ആളെ കയറ്റിയതിന് ബസ് കണ്ടക്ടറുടെ മർദ്ദനത്തിൽ ഓട്ടോഡ്രൈവര്‍കുഴഞ്ഞുവീണു മരിച്ചു.

ബസ് സ്റ്റോപ്പില്‍ നിന്ന് ഓട്ടോയില്‍ ആളെ കയറ്റിയതിന് ബസ് കണ്ടക്ടറുടെ മർദ്ദനത്തിൽ പരിക്കേറ്റ ഓട്ടോഡ്രൈവര്‍ മരിച്ചു. മലപ്പുറം കോഡൂരിലാണ് സംഭവം. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. മര്‍ദനമേറ്റ അബ്ദുല്‍ ലത്തീഫ് ചികില്‍സ തേടി ആശുപത്രിയില്‍ വന്നിറങ്ങുമ്പോള്‍ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു.

തിരൂര്‍ മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസിലെ കണ്ടക്ടറാണ് മര്‍ദിച്ചത്. ബസ് ഓട്ടോറിക്ഷയ്ക്ക് കുറുകെയിട്ട് ഡ്രൈവിങ് സീറ്റില്‍ നിന്ന് അബ്ദുല്‍ ലത്തീഫിനെ പിടിച്ചിറക്കുകയും ക്രൂരമായി മർദ്ദിച്ച അവശനാക്കുകയായിരുന്നു. അതേസമയമം അബ്ദുല്‍ ലത്തീഫിന്റെ മരണത്തിനു പിന്നാലെ ഓട്ടോഡ്രൈവര്‍മാര്‍ സ്വകാര്യ ബസ്സുകള്‍ റോഡില്‍ തടഞ്ഞു. ഒരാളെ തല്ലിക്കൊന്ന ശേഷം ബസ്സുകള്‍ സര്‍വീസ് നടത്തേണ്ടെന്ന് പറഞ്ഞാണ് പ്രതിഷേധംനടത്തിയത്.

Post a Comment

0 Comments