Ticker

6/recent/ticker-posts

എസ്‌എസ്‌എല്‍സി പരീക്ഷകള്‍ ഇന്ന് അവസാനിക്കും: സ്കൂളുകളില്‍ ആഹ്ളാദപ്രകടനത്തിന് വിലക്ക്

ഈ അധ്യയന വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷകള്‍ ഇന്ന് കഴിയും. ജീവശാസ്ത്രമാണ് അവസാന പരീക്ഷ.ഒമ്പതാം ക്ലാസ്, പ്ലസ് വൺ പരീക്ഷകൾ നാളെയും ഉണ്ട്. എസ്എസ്എൽസി, പ്ലസ് ടു മൂല്യ നിർണയം ഏപ്രിൽ മൂന്ന് മുതൽ നടക്കും.

2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്.
ഗള്‍ഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി.
അവസാനദിനം സ്കൂളുകളില്‍ ആഹ്ളാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച്‌ പരിപാടികള്‍ നടത്തിയാല്‍ പൊലീസിൻ്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കി.

പ്ലസ് ടു പൊതുപരീക്ഷകളും ഇന്ന് സമാപിക്കും. പ്ലസ് ടു ഇപ്രൂവ്‌മെൻ്റ് പരീക്ഷകളും, പ്ലസ് വണ്‍ പരീക്ഷകളും മാർച്ച്‌ 29നാണ് സമാപിക്കുക. ഒന്നുമുതല്‍ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച്‌ 27നും, വി.എച്ച്‌.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച്‌ 29 നും പൂർത്തിയാവും.

പരീക്ഷ കഴിഞ്ഞ് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകാൻ രക്ഷിതാക്കളെത്തണമെന്ന് കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ സ്കൂൾ അധികൃതരും പോലീസും നിർദേശം നൽകിയിട്ടുണ്ട് പ്രശ്നസാധ്യതയുള്ള മറ്റിടങ്ങളിലും സർക്കാർ നിർദേശത്തെത്തുടർന്ന് മുൻകരുതലെടുത്തിട്ടുണ്ട്. വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷവും കൊലപാതകവും നടന്ന സാഹചര്യത്തിലാണ് മുൻകരുതലുകൾ

Post a Comment

0 Comments