Ticker

6/recent/ticker-posts

മുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ സിപിഎം നേതാവ് എം ജെ ഫ്രാന്‍സിസിനെതിരേ പോലീസ് കേസെടുത്തു


കൊച്ചി: മുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ സിപിഎം നേതാവ് എം ജെ ഫ്രാന്‍സിസിനെതിരേ പോലീസ് കേസെടുത്തു.

മൂവാറ്റപുഴ പോലിസാണ് കേസ്സെടുത്തത്. എസ്ഡിപിഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി ഇബ്‌റാഹിം ചിറക്കല്‍ നല്‍കിയ പരാതിയിലാണ് കേസ്. സിപിഎം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗവും ആവോലി ലോക്കല്‍ സെക്രട്ടറിയുമാണ് എം ജെ ഫ്രാന്‍സിസ്. പ്രതിക്ക് മുസ് ലിം സമുദായത്തെ സാമൂഹിക മാധ്യമം വഴി അപകീര്‍ത്തിപ്പെടുത്തി സമുദായങ്ങള്‍ തമ്മില്‍ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ ഫെയ്‌സ്ബൂക്ക് പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് എഫ്‌ഐആറിലുള്ളത്. ഫ്രാന്‍സിസ് കഴിഞ്ഞ ദിവസമാണ് മുസ്ലിംകള്‍ക്കെതിരായി വര്‍ഗീയ പരാമര്‍ശം നടത്തിയത്.

Post a Comment

0 Comments