Ticker

6/recent/ticker-posts

ലഹരിക്കടിമയായ മകനെ പോലീസിൽ ഏൽപ്പിച്ച സംഭവം: നടുക്കുന്ന അനുഭവങ്ങൾ തുറന്നുപറഞ്ഞ് അമ്മ

ഏലത്തൂർ: ലഹരിക്കടിമയായ മകനെ പോലീസിൽ ഏൽപ്പിച്ച സംഭവത്തിൽ നടുക്കുന്ന അനുഭവങ്ങൾ തുറന്നുപറഞ്ഞ് അമ്മ മിനി നമസ്തേ കേരളത്തിൽ. മകൻ രാഹുലിനെ രക്ഷിക്കാൻ സാധ്യമായ എല്ലാ വഴികളും നോക്കി. കൂട്ടുകെട്ടുകൾ മകനെ വീണ്ടും മയക്കുമരുന്നുകളുടെ പിടിയിലാക്കുകയായിരുന്നുവെന്ന് അമ്മ പറയുന്നു. രാഹുൽ ജയിലിൽ നിന്ന് വിളിച്ച് കരയും അമ്മയല്ലേ മനസ് അലിയും. അങ്ങനെയാണ് രണ്ട് കേസുകളിൽ മകനെ ജാമ്യത്തിലിറങ്ങിയത്. ഇനി മനസ് കല്ലാക്കാനാണ് തീരുമാനമെന്ന് ഏലത്തൂർ സ്വദേശി രാഹുലിന്റെ അമ്മ മിനി പറഞ്ഞു. പോക്സോ കേസിൽ മകനെ ജാമ്യത്തിലിറക്കിയത് ഏറ്റവും വലിയ തെറ്റാണെന്നും മിനി   സമീപവാസികളുമായി അവന് ഒരു ചങ്ങാത്തവുമില്ല. ചെറുപ്പം മുതലേ അങ്ങനെയാണ്. പ്രായത്തിൽ മുതിർന്നവരുമായാണ് രാഹുലിന്റെ സുഹൃത്ത് ബന്ധമെന്നും മിനി പറയുന്നു. പണം ചോദിച്ച് നൽകാത്തതിനും ചോദ്യം ചെയ്യുന്നതിനും തന്നോട് അടങ്ങാത്ത പകയായിരുന്നു മകനുണ്ടായിരുന്നതെന്നും മിനി പറയുന്നു

Post a Comment

0 Comments