Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ടാങ്കർ ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു

 കൊയിലാണ്ടിയിൽ ടാങ്കർ ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം. സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. 
കോരപ്പുഴ സ്വദേശിനി അഖില നിവാസിൽ ഷൈജ (48) ആണ് മരണപെട്ടത്
ഇന്ന് വൈകീട്ട് 6.45 ഓടെ കൊയിലാണ്ടി ചിത്രാ ടാക്കീസിന് സമീപമാണ് സംഭവം.  


കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന   ലോറിയും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരികയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യുവതിയെ കൊയിലാണ്ടി താലൂ‌ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.  

Post a Comment

0 Comments