Ticker

6/recent/ticker-posts

ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ടു മാസങ്ങൾ . തിക്കോടി കല്ലകത്ത് ബീച്ച് ഇരുട്ടിൽ : ലഹരി മാഫിയ സംഘങ്ങൾ താവളമാക്കുന്നതായും ആക്ഷേപം


തിക്കോടി : ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചു തിക്കോടി കല്ലകത്ത് ബീച്ച് ഇരുട്ടിൽ
 മാസങ്ങളായി തിക്കോടി ഡ്രൈവ് ഇൻ ബീച്ച് എന്നറിയപ്പെടുന്ന ബീച്ച് ഇരുട്ടിലായിട്ട് ലഹരിക്കെതിരെ നാട് ഒന്നടങ്കം പോരാടുമ്പോൾ  കല്ലകത്ത് ബീച്ച് ഇരുട്ടിൽ കഴിയുന്നത് ലഹരി മാഫിയ സംഘങ്ങൾക്ക് സഹായകം ആകുകയാണെന്ന് നാട്ടുകാർ പറയുന്നു പാതിരാത്രിയിൽ ആഡംബര വാഹനങ്ങൾ ഇവിടെ എത്തുന്നത് പതിവാണെന്നും പോലീസ് പരിശോധന ശക്തമാക്കണമെന്നും സമീപവാസികൾ പറയുന്നു ഇരുട്ടിൻറെ മറ പിടിച്ച് കല്ലകത്ത് ബീച്ച് ലഹരി വിൽപ്പനക്കാരുടെ കേന്ദ്രമായി മാറുന്നതായും ആക്ഷേപം ഉയരുന്നു നിലവിലുള്ള സ്ട്രീറ്റ് ലൈറ്റുകൾവെളിച്ചം കുറഞ്ഞാണ് പ്രകാശിക്കുന്നത് ഇതിൻറെ അപാകതകൾ പരിഹരിച്ച് കല്ലകത്ത് ബീച്ചിൽ വെളിച്ചത്തിവശ്യമായ നടപടികൾ അധികാരികൾ ഉടൻ സ്വീകരിക്കണമെന്നുമാണ് പൊതുവേ ഉയരുന്ന ആവശ്യം

Post a Comment

0 Comments