Ticker

6/recent/ticker-posts

കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളജിലെ ഹോസ്റ്റലില്‍നിന്ന് രണ്ടു കിലോഗ്രാം കഞ്ചാവ് പിടികൂടി

കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍നിന്ന് രണ്ടു കിലോഗ്രാം കഞ്ചാവ് പേക്കറ്റ്  പിടികൂടി  ഇന്നലെ രാത്രി പോലിസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ കൊല്ലം സ്വദേശി ആകാശ്, ആലപ്പുഴ സ്വദേശി ആദിത്യന്‍, കൊല്ലം സ്വദേശി അഭിരാജ് എന്നിവരെ അറസ്റ്റ് ചെയ്തു. പോലിസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെട്ട മറ്റു മൂന്നുപേര്‍ക്കായ് അന്വേഷണംആരംഭിച്ചു
കളമശ്ശേരി പോലിസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്.

മുറികളില്‍ നടത്തിയ പരിശോധനയില്‍, ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി. ആകാശിന്റെ മുറിയില്‍നിന്നാണ് 1.9 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആദിത്യന്‍, അഭിരാജ് എന്നിവരുടെ മുറിയില്‍നിന്നാണ് ഒമ്പതുഗ്രാം കഞ്ചാവ് പിടികൂടിയത്.ഹോസ്റ്റലുകളിൽ പോലീസിന്റെ വ്യാപക പരിശോധന തുടരുകയാണ്
 തൂക്കുന്ന ത്രാസ്, മദ്യ കുപ്പികൾ, സിഗരറ്റ്, കോണ്ടം എന്നിവയാണ് വിദ്യാർഥികളുടെ മേശയിൽ നിന്നും അലമാരയിൽ നിന്നുമായി പൊലീസിന് ലഭിച്ചത്. ഹോളി അഘോഷത്തിനായി എത്തിയ കഞ്ചാവാണെന്നാണ് പുറത്ത് വരുന്ന വിവരം


Post a Comment

0 Comments