Ticker

6/recent/ticker-posts

ഇരിങ്ങൽ കൂട്ടംവള്ളി പ്രേമന് നാട് വീരോചിത വിടവാങ്ങൽ നൽകി


പയ്യോളി: റിട്ട. പോലീസ്  സബ്ഇൻസ്പെക്ടറും പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ്, ജില്ലാ ഫാർമേഴ്സ് വെൽഫയർ കോ -ഓപ്പ് സൊസൈറ്റി ഡയരക്ടർ, കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി നിയോജക മണ്ഡലം വൈസ് പ്രസിഡൻ്എന്നെ നിലകളിൽ പ്രവർത്തിച്ച ഇരിങ്ങൽ കൂട്ടംവള്ളി പ്രേമന് നാട് വീരോചിത വിടവാങ്ങൽ നൽകി.റൂറൽ എസ.പി,മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തി.

വിയോഗത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു.പോലീസ് അന്ത്യോപചാരം അർപ്പിച്ചു. പുത്തുക്കാട്ട് രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ ടി വിനോദൻ, പി എം വേണുഗോപാലൻ, മഠത്തിൽ അബ്ദുറഹ്മാൻ, ഡി ദിനേശ് ബാബു, കെ ശശിധരൻ, പി പി മോഹൻദാസ്, പോലീസ് സബ് ഇൻസ്പെക്ടർ സുനിൽ കുമാർ, എ കെ ദേവദാസ്, കൊമ്മണത്ത് മോഹനൻ, കെ പി ബാലകൃഷ്ണൻ, ചന്ദ്രൻ കരിപ്പാല, മുജേഷ് ശാസ്ത്രി, അൻവർ കായിരി കണ്ടി, കെ ടി സത്യൻ, സബീഷ് കുന്നങ്ങോത്ത്, ഇ കെ ശീതൾ രാജ്, പി എം അഷ്റഫ്, എൻ എം മനോജ്, കാളിയേരി മൊയ്തു, കാരങ്ങോത്ത് രാമചന്ദ്രൻ, മാക്കന്നാരി മനോജൻ പ്രസംഗിച്ചു.


 

Post a Comment

0 Comments