Ticker

6/recent/ticker-posts

രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി.


യുഎഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി. കൊലക്കേസ് പ്രതികളായ മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്, മുരളീധരന്‍ പെരുംതട്ട വളപ്പില്‍ എന്നിവരെയാണ് വധിച്ചത്. ഫെബ്രുവരി 28ന് ആണ് യുഎഇ അധികൃതര്‍ ഇന്ത്യന്‍ എംബസിയെ ഇക്കാര്യം അറിയിച്ചത്.
മുഹമ്മദ് റിനാഷിനെ യു എ ഇ പൗരനെ കൊലപ്പെടുത്തിയ കേസിലും മുരളീധരനെ ഇന്ത്യന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലുമാണ് ശിക്ഷ നടപ്പിലാക്കിയത്.

ഇരുവരുടെ വധശിക്ഷ നടപ്പാക്കിയതായി ബന്ധുക്കളെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇവരുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനായി ബന്ധുക്കള്‍ക്കായി സൗകര്യമൊരുക്കാനുള്ള സജ്ജീകരണങ്ങളും വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം യുപി സ്വദേശിനിയെയും യുഎഇയില്‍ വധിച്ചിരുന്നു. വീട്ടുജോലിക്കിടെ ഇന്ത്യന്‍ ദമ്പതികളുടെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കേസിലായിരുന്നു ഷഹസാദി ഖാന്‍ എന്ന 33കാരിയെവധശിക്ഷക്ക് വിധേയമാക്കിയത്

Post a Comment

0 Comments