Ticker

6/recent/ticker-posts

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത സിവിൽ ഡിഫൻസ്, ആപദ്മിത്ര വളണ്ടിയർമാരെ ആദരിച്ചു


വയനാട് ചുരൽ മലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ കൊയിലാണ്ടി അഗ്നി രക്ഷാ നിലയത്തിന് കീഴിലുള്ള സിവിൽ ഡിഫൻസ് ആപത് മിത്ര വളണ്ടിയർമാരെ സ്റ്റേഷനിൽ വച്ച് ആദരിച്ചു.


 കൊയിലാണ്ടി താലൂക്ക് തഹസിൽദാർ ജയശ്രീ വാര്യർ പരിപാടി ഉദ്ഘാടനം ചെയ്തു.
 ചടങ്ങിൽ  രാഷ്ട്രപതിയുടെ സർവീസ് മെഡലിനു അർഹരായ  സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെ,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി കെ ബാബു എന്നിവർക്ക്  സ്നേഹോപഹാരം സമ്മാനിച്ചു.

 ഒരു മാസക്കാലം നിസ്വാർത്ഥ സേവനത്തിലൂടെ വയനാട് ദുരന്തബാധിതരുടെ അതിജീവത്തിന് വേണ്ടി രക്ഷാപ്രവർത്തനം നടത്തിയ വളണ്ടിയർമാർ  നമ്മുടെ നാടിനും സ്റ്റേഷനും അഭിമാനിക്കാൻ കാരണമായെന്ന്  തഹസിൽദാർ അഭിപ്രായപ്പെട്ടു.
 ASTO അനിൽകുമാർ പി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ നിധിപ്രസാദ് ഇ എം, സിവിൽ ഡിഫെൻസ് ഡെപ്യൂട്ടി പ്രോ വാർഡൻ ഷാജി, ദാസൻ, മുഹമ്മദ്‌ റാഫി എന്നിവർ ആശംസ അറിയിച്ചു.
 CDV അംഗം പ്രശോഭ് നന്ദി പറഞ്ഞു.

Post a Comment

0 Comments