Ticker

6/recent/ticker-posts

ഫയർ സ്റ്റേഷൻ ക്ലബ്ബിൻറെ നേതൃത്വത്തിൽ യാത്രയായപ്പ് സമ്മേളനം സംഘടിപ്പിച്ചു .

 

പേരാമ്പ്ര അഗ്നി രക്ഷാനിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ. പി.സി.പ്രേമന് ഫയർ സ്റ്റേഷൻ ക്ലബ്ബിൻറെ നേതൃത്വത്തിൽ യാത്രയായപ്പ് സമ്മേളനം സംഘടിപ്പിച്ചു . 
സ്റ്റേഷൻ ഓഫീസർ സി.പി ഗിരീശന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കോഴിക്കോട് റീജിയണൽ ഫയർ ഓഫീസർ ടി .രജീഷ് ഉദ്ഘാടനം ചെയ്തു. 
വകുപ്പിലെ നിരവധി ഓഫീസർമാരും പേരാമ്പ്ര നിലയത്തിലെ മുൻകാല സഹപ്രവർത്തകരും സിവിൽ ഡിഫൻസ് , ആപ്ത മിത്ര വളണ്ടിയർമാരും നാട്ടുകാരും , മാധ്യമപ്രവർത്തകരും പി.സി പ്രേമന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടിയപ്പോൾ ധന്യമായ പരിപാടിയായി മാറി.സ്റ്റേഷൻ ഓഫീസർമാരായ പി .കെ പ്രമോദ്, പി .കെ ഭരതൻ, ശ്രീ. അരുൺ, ഫയർ സർവീസിലെ സംഘടനകളെ പ്രതിനിധീകരിച്ച് കെ ഷജിൽ കുമാർ, കെ കെ ഗിരീശൻ, ഹോം ഗാർഡ് സുരേഷ് എന്നിവരും ഉപഹാരങ്ങൾ അർപ്പിച്ച് സംസാരിച്ചു.
 
 സ്തുത്യർഹ സേവനത്തിനുള്ള ഈ വർഷത്തെ രാഷ്ട്രപതിയുടെ പുരസ്കാരവും മുഖ്യമന്ത്രിയുടെ മെഡലും ലഭിച്ചിട്ടുള്ള പി.സി പ്രേമൻ മറ്റ് സേനാംഗങ്ങൾക്കും ഒരു മികച്ച മാതൃകയാണെന്ന് ഉദ്ഘാടനകൻ പരാമർശിച്ചു. 
സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപൻ, കുഞ്ഞിക്കണ്ണൻ, ആപ്ത മിത്ര വളണ്ടിയർ, എം ഷിജു, കെ .ദിലീപൻ, എം. വാസു എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 
തുടർന്ന് പി.സി പ്രേമൻ അദ്ദേഹത്തിൻറെ സേവനകാലത്തെ നല്ല നിമിഷങ്ങൾ ഓർത്തെടുത്തുകൊണ്ട് മറുപടി പ്രസംഗം നടത്തി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി എം. മനോജ് നന്ദി പ്രകാശിപ്പിച്ചു.


Post a Comment

0 Comments