Ticker

6/recent/ticker-posts

മാഹി പാലത്തിന് സമീപം കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് തീപിടിച്ചു ഒരാൾക്ക് പരിക്കേറ്റു

വടകര : ദേശീയ പാത 66 ധർമടം മാഹി ബൈപ്പാസിൽ ൽ മാഹി പാലത്തിന് സമീപം കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് തീപിടിച്ചു. കണ്ണൂർ മാങ്ങാട്ടിടം സ്വദേശി പ്രദീപിന്റെ കാർ ആണ് കത്തിയത്. വാഹനം ഓടിച്ച മകൻ പ്രായാഗ്(20) ന് പരിക്കേറ്റു  ഇയാളെ  കണ്ണൂർ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു .  വടകര സ്റ്റേഷൻ ഓഫീസർ പി ഒ വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ദീപക് ആർ, ഫയർ& റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) പി കെ റിനീഷ്, ഫയർ&റെസ്ക്യൂ ഓഫീസർമാരായ മനോജ് കിഴക്കേക്കര, സാരംഗ്,മുനീർ അബ്ദുള്ള , ഹോം ഗാർഡ് സുരേഷ് കെബി എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. വടകര യൂണിറ്റിനൊപ്പം ലീഡിംഗ് ഫയർ മാൻ രഞ്ജിത്ത് ലാൽ ൻ്റെ നേതൃത്വത്തിൽ മാഹി അഗ്നി ശമന യൂണിറ്റും സ്ഥലത്ത് എത്തിയിരുന്നു.

Post a Comment

0 Comments