Ticker

6/recent/ticker-posts

അണ്ടർ വാലുവേഷൻ അദാലത്ത് - മാർച്ച് 7 ന്


പേരാമ്പ്ര: പേരാമ്പ്ര സബ് രെജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ പെട്ട വില കുറച്ച് കാണിച്ചിട്ടുള്ള ആധാരങ്ങളിൽ അണ്ടർവാലുവേഷൻ നടപടി നേരിടുന്നവർക്കായി 2025 മാർച്ച് 7 ന് 2 മണി മുതൽ 3.45 വരെ നടുവണ്ണൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് അണ്ടർ വാലുവേഷൻ അദാലത്ത് സംഘടിപ്പിക്കുന്നു.
2017 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ മുദ്രവിലയുടെ പരമാവധി 60 ശതമാനവും ഫീസിനത്തിൽ പരമാവധി 75 ശതമാനവും ഇളവ് നൽകും. 2017 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്ത ആധാരങ്ങൾക്ക് ഫീസ് പൂർണ്ണമായി ഒഴിവാക്കിയും മുദ്രയിനത്തിൽ 50 ശതമാനവും ഇളവ് നൽകുമെന്ന് സബ് രജിസ്ട്രാർ അറിയിച്ചു.
ആധാരങ്ങൾ അണ്ടർ വാലുവേഷൻ നടപടികളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ https://public pearl . registration.kerala എന്ന വെബ് അഡ്രസ്സിൽ പരിശേധിക്കാവുന്നതാണ് എന്ന് സബ് രജിസ്ട്രാർ അറിയിച്ചു.

Post a Comment

0 Comments